ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് പുരുഷ ടെന്നീസിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിന് സ്വർണം. റഷ്യയുടെ കാരെൻ ഖച്ചനോവിനെ 6-3-, 6-1 എന്ന സ്കോറിന് അനായാസം കീഴടക്കിയാണ് സ്വരേവ് സ്വർണ മെഡൽ നേടിയത്. 1988ൽ സ്റ്റെഫി ഗ്രാഫിനു ശേഷം ടെന്നീസ് സിംഗിൾസിൽ സ്വർണം നേടുന്ന ആദ്യ ജർമൻ താരമാണ് സ്വരേവ്.
സെമിയിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് സ്വരേവ് ഫൈനലിൽ കടന്നത്. 1-6, 6-3, 6-1 എന്ന സ്കോറിനായിരുന്നു സെമിയിൽ സ്വരേവിന്റെ ജയം. സ്പെയിനിന്റെ പാബ്ലോ ബുസ്റ്റയെ 6-3, 6-3 എന്ന സ്കോറിന് കീഴടക്കിയാണ് കാരെൻ ഫൈനൽ ബർത്തുറപ്പിച്ചത്.
Read Also:- മത്തി എന്ന ചെറിയ മത്സ്യത്തിന്റെ ഗുണങ്ങൾ
നാല് പ്രധാന മേജർ കിരീടങ്ങളും ഒളിമ്പിക്സ് സ്വർണവും നേടി ഗോൾഡൻ സ്ലാം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ പുരുഷ താരമെന്ന റെക്കോർഡ് ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ടോക്കിയോയിൽ എത്തിയത്. എന്നാൽ സെമിയിൽ ജർമൻ താരത്തിനോട് പരാജയപ്പെട്ടതോടെ ജോക്കോവിച്ച് ആ നേട്ടത്തിലെത്താതെ മടങ്ങി.
Post Your Comments