ഹൈദരാബാദ്: ഓടുന്ന ട്രെയിനിൽ ചാടിക്കയറിയ യുവതി അപകടത്തിൽപ്പെട്ടു. രക്ഷകനായി എത്തിയത് റെയില്‍വേ സുരക്ഷ സേന ഉദ്യോഗസ്ഥന്. ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയില്‍പ്പെട്ടുപോയ സ്ത്രീയുടെ അപകട ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ സംഭവത്തിനെതിരെ രൂക്ഷമായ വിമർശനവുമായി റെയില്‍വേ മന്ത്രാലയം രംഗത്തെത്തിയിരുന്നു.
Also Read:വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം : വിമാന സര്‍വീസുകൾ റദ്ദാക്കി
ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുന്ന സ്ത്രീയെ സാഹസികമായ റെയില്‍വേ സുരക്ഷ സേന ഉദ്യോഗസ്ഥന് രക്ഷിക്കുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത് . വെള്ളിയാഴ്ച തെലങ്കാനയിലെ സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
‘ബോളിവുഡ് സിനിമ പോലെയല്ല ജീവിതം. അത് കൂടുതല്‍ വിലപ്പെട്ടതാണ്. ജാഗ്രതയുള്ള ആര്‍.പി.എഫ് ജീവനക്കാരന്‍റെ സമയോചിത ഇടപെടല്‍ മൂലം ഇന്ന് അവള്‍ രക്ഷപ്പെട്ടു. ഓടുന്ന ട്രെയിനില്‍ ചാടിക്കയറരുത്. ജാഗ്രത്രപാലിക്കുക. സുരക്ഷിതരായിരികുക’ -എന്നായിരുന്നു സംഭവത്തെ വിമർശിച്ചുകൊണ്ടുള്ള റെയില്‍വേയുടെ ട്വീറ്റ്.
Post Your Comments