ടോക്കിയോ: ഒളിമ്പിക്സിൽ 91+ കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്. ഏഷ്യൻ ചാമ്പ്യനും നിലവിലെ ലോക ചാമ്പ്യനുമായ ഉസ്ബെക്കിസ്താൻ താരം ജാലലോവിനോടാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സതീഷ് കുമാറിന്റെ തോൽവി സ്കോർ: 5-0.
ഇതോടെ പുരുഷ ബോക്സിങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അവസാനിച്ചു. ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ സൂപ്പർ ഹെവിവെയ്റ്റ് ബോക്സ്റാണ് സതീഷ് കുമാർ. അതേസമയം, ഇന്ത്യയുടെ വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. ബ്രിട്ടൺ അയർലൻഡിലെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്.
Read Also:- ദീര്‍ഘ നേരം ഇരുന്നുള്ള ജോലി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ടു ജയവുമായി ടീം ഇന്ത്യ നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തുള്ള അയർലൻഡിന് മൂന്ന് പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായക മത്സരത്തിൽ തകർപ്പൻ ജയമാണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം എളുപ്പമാക്കിയത്.
Post Your Comments