ടോക്കിയോ: ഒളിമ്പിക്സിലെ വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ എലെയ്ൻ തോംസൺ. വനിതകളുടെ 100 മീറ്റർ ഫൈനലിൽ ഒളിമ്പിക്സ് റെക്കോർഡോടെയാണ് എലെയ്ൻ സ്വർണം നേടിയത്. 10.61 സെക്കന്റിലാണ് എലെയ്ൻ തോംസൺ ഓടിയെത്തിയത്.
33 വർഷം പഴക്കമുള്ള റെക്കോർഡാണ് എലെയ്ൻ തകർത്തത്. റിയോ ഒളിമ്പിക്സിൽ സ്പ്രിന്റ് ഇനങ്ങളിൽ താരം രണ്ട് സ്വർണം നേടിയിരുന്നു. കൂടാതെ 4×100 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടിയ സംഘത്തിലും ഉണ്ടായിരുന്നു എലെയ്ൻ തോംസൺ.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ഫൈനൽ കാണാതെ മലയാളി താരം ശ്രീശങ്കർ പുറത്ത്
ഒളിമ്പിക്സിൽ മൂന്ന് മെഡലുകളും ജമൈക്കക്കാണ്. വനിതകളുടെ 100 മീറ്ററിൽ മൂന്ന് വനിതകൾ തമ്മിലായിരുന്നു മത്സരം. ഷെല്ലി ആൻ ഫ്രേസറിനാണ് വെള്ളി (10.74). ഷെറീക്കാ ജാക്സൺ (10.76) വെങ്കലം നേടി. 100 മീറ്ററിൽ ഷെറീക്കയുടെ വ്യക്തിഗതമായ മികച്ച സമയമാണ് ഇത്തവണ ഒളിമ്പിക്സിൽ കുറിച്ചത്.
Post Your Comments