Latest NewsKeralaNews

സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവരില്‍ സ്ത്രീകള്‍ മുന്നില്‍: കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവരില്‍ സ്ത്രീകള്‍ മുന്നിലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 1,04 ലക്ഷം സ്ത്രീകളാണ് സംസ്ഥാനത്ത് ഇതുവരെ വാക്‌സിനേഷന്റെ ഭാഗമായത്. 1,04,71,907 സ്ത്രീകള്‍ വാക്‌സിന്‍ സ്വീകരിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Also Read: ശബരിമല വിഷയത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് സ്ത്രീകള്‍ക്കെതിരെ വരെ കേസെടുത്ത സര്‍ക്കാരാണിത്: പരിഹസിച്ച് വി.മുരളീധരന്‍

96 ലക്ഷത്തിലധികം പുരുഷന്‍മാര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 96,63,620 പുരുഷന്‍മാരാണ്‌ ഇതുവരെ വാക്‌സിനെടുത്തത്. സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2 കോടി കടന്നു. 2,01,39,113 ആളുകളാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.

1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതോടെ സംസ്ഥാനത്ത് 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 40.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button