കൊച്ചി: മഴുവന്നൂരിൽ ട്വന്റി ട്വന്റി പാർട്ടിയിൽ കൂട്ടരാജി. പാർട്ടിയുടെ പ്രവർത്തനങ്ങൾ മഴുവന്നൂർ പഞ്ചായത്തിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണ് 30 ൽ അധികം പ്രവർത്തകർ രാജിവെച്ചത്. പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ചതോടെ പുതിയ തന്ത്രവുമായി സിപിഎം രംഗത്തെത്തി. ട്വന്റി 20 യിൽ നിന്ന് രാജിവെച്ചവരെ ഒപ്പം നിർത്താനാണ് സിപിഎമ്മിന്റെ പദ്ധതി. കിറ്റെക്‌സിന്റെ നിക്ഷേപ പദ്ധതി കേരളത്തിൽ നിന്ന് തെലുങ്കാനയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നതെന്നാണ് ശ്രദ്ധേയം.
Read Also: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ 12-ാം വാർഷികാഘോഷം: മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയ്ക്ക് മഴുവന്നൂർ പഞ്ചായത്തിൽ മികച്ച നേട്ടമാണ് ലഭിച്ചത്. പഞ്ചായത്തിലെ 19 വാർഡുകളിൽ 14 എണ്ണത്തിലും ട്വന്റി ട്വിന്റി സ്ഥാനാർത്ഥികൾ വിജയിച്ചു. ഇതോടെ പഞ്ചായത്തിൽ ഒറ്റയ്ക്ക് ഭരണം പിടിച്ചെടുക്കാൻ ട്വിന്റി ട്വിന്റിയ്ക്ക് കഴിഞ്ഞു.
കുടിവെള്ളം, വൈദ്യുതി, ഭക്ഷ്യ സുരക്ഷ മാർക്കറ്റ് തുടങ്ങിയവ ആയിരുന്നു ട്വന്റി ട്വന്റി മുന്നോട്ട് വെച്ചിരുന്ന വാഗ്ദാനങ്ങൾ. എന്നാൽ ഈ വാഗ്ദാനങ്ങളിൽ ഒന്നുപോലും നടപ്പാക്കാനുള്ള നടപടികൾ ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് രാജിവെച്ച പ്രവർത്തകർ ആരോപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വാർഡ് തല കമ്മിറ്റികൾ പോലും ചേർന്നിട്ട് ഇല്ലെന്നും അതിനാൽ തങ്ങളുടെ അഭിപ്രായങ്ങൾ പറയുന്നതിന് ഒരു വേദി ഇല്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
പാർട്ടിയുടെ പ്രവർത്തനത്തിൽ അസംതൃപ്തരായ പ്രവർത്തകരെ ഒപ്പം നിർത്താനാണ് സിപിഎം കരുക്കൾ നീക്കുന്നത്. ട്വന്റി ട്വന്റിയിൽ നിന്നും രാജിവെച്ച് എത്തുന്നവരെ നാളെ ഔദ്യോഗികമായി പാർട്ടി അംഗത്വം നൽകി സ്വീകരിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
Read Also: പൊതുസ്ഥലത്ത് കമിതാക്കളുടെ ‘സ്‌നേഹപ്രകടനം’: നോ കിസിംഗ് സോണ്‍ എന്ന് പ്രദേശവാസികള്‍, പിന്നീട് നടന്നത്
Post Your Comments