Latest NewsNewsLife StyleFood & CookeryHealth & Fitness

ദിവസവും രണ്ട് മുട്ട വീതം കഴിച്ചാല്‍ ഈ ഗുണങ്ങള്‍ ഉറപ്പ്

2 മുട്ടയിൽ ശരീരത്തിനാവശ്യമുള്ളതിന്റെ 59 ശതമാനം സെലനിയം, 32 ശതമാനം വൈറ്റമിൻ എ, 14 ശതമാനം അയൺ ഇവയുണ്ട്

നിരവധി പേരാണ് പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നത്. എന്നാൽ, മുട്ടയുടെ മഞ്ഞക്കരുവില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുതലായതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണിത് എന്നു കരുതുന്നവരുമുണ്ട്. അതേസമയം, മിതമായ അളവില്‍ മുട്ട കഴിക്കുന്നത് ആരോഗ്യകരമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസവും രണ്ടു മുട്ട വീതം കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രോഗപ്രതിരോധ ശക്തി

2 മുട്ടയിൽ ശരീരത്തിനാവശ്യമുള്ളതിന്റെ 59 ശതമാനം സെലനിയം, 32 ശതമാനം വൈറ്റമിൻ എ, 14 ശതമാനം അയൺ ഇവയുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. ജലദോഷം, പനി ഇവയ്ക്കെല്ലാം പരിഹാരമേകാനും മുട്ടയ്ക്കു കഴിയും.

ആരോഗ്യമുള്ള ചർമം, തലമുടി, നഖങ്ങൾ

ബി വൈറ്റമിനുകളായ ജീവകം ബി12, ബി5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും നല്ലതാണ്. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും ഫ്രീ റാഡിക്കലുകളോട് പൊരുതാനും ഇവ സഹായിക്കുന്നു.

read also  :  ഒരുലക്ഷം പേർക്ക് ഒരു മദ്യശാല മാത്രമേയുള്ളൂ: കേരളത്തിലെ മദ്യശാലകളുടെ എണ്ണം കൂട്ടാനൊരുങ്ങി സർക്കാർ

ഓർമശക്തി മെച്ചപ്പെടുത്തുന്നു

മുട്ടയിലുള്ള കോളിൻ, കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനത്തിനു സഹായിക്കുന്നു. കൂടാതെ കോശസ്തരങ്ങളുടെ ആരോഗ്യം നിലനിർത്തുന്നു. തലച്ചോറിന്റെ പ്രവർത്തനവും ഓർമശക്തിയും മെച്ചപ്പെടുത്തുന്നു. സാധാരണ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങളിൽ കോളിൻ കാണാറില്ല.

വർക്കൗട്ടിനുശേഷം

ഒരു മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഇത് മുട്ടയെ വർക്കൗട്ടിനുശേഷമുള്ള മികച്ച ഒരു ലഘുഭക്ഷണം ആക്കുന്നു. മുട്ടയുടെ വെള്ളയെക്കാൾ മുഴുവൻ മുട്ട കഴിക്കുന്നത് പേശി വളർച്ചയ്ക്കും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കും.

read also  : കോതമംഗലം സംഭവം പെൺകുട്ടികളുടെ ജാഗ്രതക്കുറവിന് ഉദാഹരണമാണെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥൻ: മറുപടിയുമായി ഹരീഷ് വാസുദേവൻ

ജീവകം ഡി

മുട്ടയിലടങ്ങിയ ജീവകം ഡി ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം വേഗത്തിലാക്കുന്നു. എല്ലുകളെയും പല്ലുകളെയും ഇത് ആരോഗ്യമുള്ളതാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button