തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്. പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരും. രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്.
അടച്ചിൽ ഒഴിവാക്കി ആൾക്കൂട്ടം വേണ്ടെന്ന് വെക്കാനാണ് പുതിയ തീരുമാനം. ടിപിആര്‍ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം നടപ്പാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുപി മോഡൽ കേരളത്തിലും നടപ്പിലാക്കേണ്ടി വരും. ടിപിആര്‍ പത്തിന് മുകളിലുള്ളിടത്ത് കൂട്ട പരിശോധനകള്‍ നടത്തി പരമാവധി ആളുകളെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയയാക്കണം. ടി.പി.ആർ ഇപ്പോൾ 12 ശതമാനമാണ്.
അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലാണ് രോഗവ്യാപനം ആശങ്കയായി തുടരുന്നത്. അതേസമയം, കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് സംഘം ഇന്ന് പരിശോധന നടത്തുക.
Post Your Comments