തിരുവനന്തപുരം: കുതിരാൻ തുരങ്കം തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കുതിരാൻ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും ഒരു തരത്തിലുള്ള അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലാ കളക്ടറെ അൽപസമയം മുൻപ് ദേശീയപാതാ അതോറിറ്റി അധികൃതർ വിളിച്ചു വിവരമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: സുരേഷ് ഗോപിക്ക് പുതിയ ചുമതല നൽകി കേന്ദ്ര സർക്കാർ: പ്രതിഷേധവുമായി കോൺഗ്രസ്
‘തുരങ്കത്തിന്റെ കാര്യത്തിൽ സർക്കാർ തർക്കത്തിനില്ല. തുരങ്കം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട്. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ ആഗസ്റ്റ് ഒന്നിന് തുരങ്കം തുറക്കാൻ ധാരണയായിരുന്നു. ആ ദിവസത്തിന് മുൻപേ തന്നെ കാര്യങ്ങളെല്ലാം ശരിയായതിൽ സന്തോഷമുണ്ട്. അതിലാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കപ്പ് ഏറ്റെടുക്കാനുള്ള കാര്യമല്ല ഇവിടെ നടക്കുന്നതെന്നും അടുത്ത ടണൽ എങ്ങനെ തുറക്കുമെന്നാണ് സർക്കാർ ചിന്തിക്കുന്നതെന്നും’ അദ്ദേഹം വിശദമാക്കി.
കേന്ദ്രമന്ത്രി വി.മുരളീധരനെതിരെയും മുഹമ്മദ് റിയാസ് വിമർശനം ഉന്നയിച്ചു. വെറുതെ ഇരിക്കുന്ന മന്ത്രിയ്ക്ക് പലതും തോന്നുമെന്നും നിതിൻ ഗഡ്കരിയും മുഖ്യമന്ത്രിയും ഇവിടെ നല്ല രീതിയിലാണ് ചർച്ച നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഓണക്കാലത്തെ കോവിഡ് നിയന്ത്രണ ഇളവുകൾ: തീരുമാനം അവലോകനത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി
Post Your Comments