കണ്ണൂര്‍ : കോതമംഗലത്ത് വെടിയേറ്റ് മരിച്ച മാനസയുടെ സംസ്കാരം നാളെ പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോവുകയാണ്. രാത്രിയെത്തുന്ന മൃതദേഹം കണ്ണൂരിലെ എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് രാവിലെ ഏഴുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. രഖിലിന്‍റെ മൃതദേഹം രാത്രിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കും. സംസ്കാരം രാവിലെ പിണറായിയിലെ ശമ്ശനാത്തില്‍ നടക്കും.
അതേസമയം, മാനസയുടെ കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് രഖില്‍ വാങ്ങിയത് ബിഹാറിൽ നിന്നാണെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖിൽ പോയതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇന്റർനെറ്റില്‍ നിന്നാണ് തോക്ക് ബിഹാറിൽ കിട്ടുമെന്ന് രഖിൽ മനസിലാക്കിയത്. ബിഹാറിലെത്തിയ രഖിൽ നാലിടങ്ങളിലായി എട്ടുദിവസം ഇവിടെ താങ്ങിയെന്നും പൊലീസ് പറയുന്നു.
Read Also : സ്ത്രീകള്‍ എന്നും ചെയ്യുന്നതും ആരോടും പറയാത്തതുമായ 5 കാര്യങ്ങൾ
ഇന്നലെ ഉച്ചയ്ക്ക് കോതമംഗലം നെല്ലിക്കുഴിയിലാണ് കൊലപാതകം നടന്നത്.
ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനിയായിരുന്നു മാനസ. മാനസ കൂട്ടുകാരിക്കൾക്കൊപ്പം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് അപ്രതീക്ഷിതമായി എത്തിയാണ് രാഹിൽ വെടിവെച്ചത്. തുടർന്ന് ഇയാളും സ്വയം വെടിവെച്ച് മരിച്ചു.
Post Your Comments