Latest NewsIndiaNews

ഒരേയൊരു പാര്‍ട്ടിക്കൊപ്പം മാത്രമേ ഞാൻ ഉണ്ടായിരുന്നിട്ടുള്ളൂ, അത് ബിജെപിയാണ്: വിരമിക്കല്‍ പ്രഖ്യാപിച്ച്‌ എംപി

എംപി സ്ഥാനം രാജിവയ്ക്കുമെന്നും ഔദ്യോഗിക വസതി ഒഴിയുമെന്നും ബാബുല്‍ സുപ്രിയോ

കൊല്‍ക്കത്ത: രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി ബിജെപി ലോക്‌സഭ എംപിയും ഗായകനുമായ ബാബുല്‍ സുപ്രിയോ. എംപി സ്ഥാനം രാജിവയ്ക്കുമെന്നും ഔദ്യോഗിക വസതി ഒഴിയുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബംഗാളില്‍ നിന്നുള്ള എംപിയും മുന്‍ കേന്ദ്രമന്ത്രിയുമാണ് സുപ്രിയോ. തനിക്കും പാര്‍ട്ടി നേതൃത്വത്തിനും തമ്മില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പിന് മുന്‍പാണ് ഇവയെല്ലാം ആരംഭിച്ചതെന്നും സുപ്രിയോ പറയുന്നു. മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പാര്‍ട്ടിക്ക് ദോഷകരമാണെന്ന് മാത്രമല്ല, താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്നതാണെന്നും സുപ്രിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

read also: കാണാനില്ലെന്ന പരാതിയുമായി അമ്മ, ലാസര്‍ ആന്‍റണിയുടെ മൃതദേഹം അഴുകിയ നിലയില്‍

‘എനിക്ക് ഒരു ചോദ്യത്തിന് ഉത്തരം നല്‍കണം, കാരണം അത് പ്രസക്തമാണ്. ഞാന്‍ രാഷ്ട്രീയം വിടാന്‍ ആഗ്രഹിക്കുന്നതെന്തെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന തരത്തിലും ചോദ്യങ്ങള്‍ വരാം. എന്നാല്‍ ബന്ധമുണ്ടെന്ന് തന്നെയാണ് മറയില്ലാതെ ഞാന്‍ പറയുന്നത്. 2014 നും 2019 നും ഇടയില്‍ വലിയ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. മുതിര്‍ന്നവരും യുവാക്കളുമായി വലിയ നേതൃനിര തന്നെയുണ്ട്. അവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പുതിയ ഉയരങ്ങളിലെത്തും. ആര് വരുന്നു പോകുന്നു എന്നത് പ്രശ്‌നമേയല്ല.

വിട. ഞാന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ല ടിഎംസി, കോണ്‍ഗ്രസ്, സിപിഎം, എവിടേക്കുമില്ല. ആരും എന്നെ വിളിച്ചിട്ടില്ലെന്നും ഞാന്‍ ഉറപ്പിച്ചു പറയുകയാണ്. ഞാന്‍ എങ്ങോട്ടും പോകുന്നില്ല. ഞാന്‍ വണ്‍ ടീം കളിക്കാരനാണ്! എപ്പോഴും ഒരു ടീമിനെയേ പിന്തുണച്ചിട്ടുള്ളൂ. അത് മോഹന്‍ ബഗാനാണ്. ഒരേയൊരു പാര്‍ട്ടിക്കൊപ്പം മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. അത് ബിജെപിയും.

കുറച്ചു നാളത്തേക്ക് നിന്നു. ചിലരെ സഹായിച്ചു, ചിലരെ നിരാശപ്പെടുത്തി. നിങ്ങള്‍ക്ക് സാമൂഹിക സേവനം നടത്തണമെങ്കില്‍ അതിന് രാഷ്ട്രീയത്തിലില്ലാതെയും ചെയ്യാം’- സുപ്രിയോ പോസ്റ്റില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button