ന്യൂഡല്‍ഹി: ചൈനീസ് യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ അമാന്‍ നഗ്‌സനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ചൈന അറിയിച്ചു.
ബിജെപി എം.പിയും ബീഹാര്‍ സംസ്ഥാന അദ്ധ്യക്ഷനുമായ ഡോ.സഞ്ജയ് ജയ്‌സ്വാളാണ് വിവരം പുറത്തുവിട്ടത്. ചൈനയിലെ ടിയാന്‍ജിന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ബീഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ചൈനീസ് എംബസിയില്‍ നിന്നോ യൂണിവേഴ്‌സിറ്റിയില്‍ നിന്നോ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി എം.പിയും വിദേശകാര്യ സഹമന്ത്രിയുമായ മീനാക്ഷി ലേഖിയെ ട്വിറ്ററില്‍ ടാഗ് ചെയ്തുകൊണ്ടാണ് സഞ്ജയ് ജയ്‌സ്വാള്‍ വിവരം പുറത്തുവിട്ടത്. ഇതോടെ ചൈനയിലെ ഇന്ത്യന്‍ എംബസി ഇടപെട്ടു. ബീഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയുടെ മരണത്തെക്കുറിച്ച് വിവരം ലഭിച്ചെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ചൈന അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.
Post Your Comments