ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ

തൊട്ടാൽ പൊള്ളുന്ന ഐഎസ്ഡി നിരക്കുകളിൽനിന്ന് രക്ഷപ്പെടാൻ വിദേശത്തു ജോലി ചെയ്യുന്ന തുച്ഛ വരുമാനക്കാർ പണ്ടു നാട്ടിലേക്ക് വിളിച്ചിരുന്നത് സമാന്തര എക്സ്ചേഞ്ചുകൾ വഴിയായിരുന്നു.

കോഴിക്കോട്: ബെംഗളൂരുവിലും കോഴിക്കോടുമായി പൊലീസ് പിടികൂടിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽനിന്ന് പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾക്കു മാത്രം ഒന്നരക്കോടി രൂപ വില വരും. രാജ്യാന്തര ഫോൺ കോളുകൾ ചെയ്യാൻ പലതരം മൊബൈൽ ആപ്ലിക്കേഷനുകൾ ഉള്ള ഇക്കാലത്ത് ഇത്രയും നിക്ഷേപം നടത്താൻ മാത്രം എന്തു ലാഭമാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ നിന്നു ലഭിക്കുക?

ബെംഗളുരൂവിനും കോഴിക്കോടിനും പിന്നാലെ ബിഹാറിലും ഉത്തർപ്രദേശിലുമെല്ലാം ഒരേ തരം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയതോടെ ഇതിനു പിന്നിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വേരു ചികയുകയാണ് അന്വേഷണ സംഘങ്ങൾ. കേവലം പിഴയടച്ചു രക്ഷപ്പെടാവുന്ന ടെലികോം തട്ടിപ്പ് മാത്രമല്ല ഇതെന്ന ബോധ്യം പൊലീസിനുണ്ട്. സ്വർണക്കടത്തും കള്ളപ്പണവും മുതൽ തീവ്രവാദപ്രവർത്തനത്തിലേക്കു വരെ നീളുന്നുണ്ട് വിവിധ ഏജൻസികളുടെ അന്വേഷണം.

Read Also: വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി

തൊട്ടാൽ പൊള്ളുന്ന ഐഎസ്ഡി നിരക്കുകളിൽനിന്ന് രക്ഷപ്പെടാൻ വിദേശത്തു ജോലി ചെയ്യുന്ന തുച്ഛ വരുമാനക്കാർ പണ്ടു നാട്ടിലേക്ക് വിളിച്ചിരുന്നത് സമാന്തര എക്സ്ചേഞ്ചുകൾ വഴിയായിരുന്നു. കുഴൽഫോൺ എന്നും ഹുണ്ടിഫോൺ എന്നും വിളിപ്പേരുള്ള ഇത്തരം കേന്ദ്രങ്ങൾ പൊലീസ് പിടികൂടുന്നത് അന്നു സ്ഥിരം സംഭവവുമായിരുന്നു. എന്നാൽ വിദേശത്തുനിന്ന് വിഡിയോ കോൾ ഉൾപ്പെടെ വിളിക്കാനുള്ള സംവിധാനമുള്ള ഇക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയതോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൊലീസും കേന്ദ്ര ഏജൻസികളും മിലിട്ടറി ഇന്റലിജൻസും അന്വേഷണം ആരംഭിച്ചത്. രണ്ടു മാസത്തിനിടെ കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലെ ഇരുപതോളം കേന്ദ്രങ്ങളിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്.

 

Share
Leave a Comment