ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ പുറത്ത്. ക്വാർട്ടറിൽ ദക്ഷിണ കൊറിയൻ താരം ആൻ സാനിനോടാണ് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. സ്കോർ: 6-0. ദീപികയുടെ ആദ്യ ഷൂട്ട് തന്നെ ലക്ഷ്യം തെറ്റി.
യോഗ്യത ഘട്ടം തന്നെ റെക്കോർഡിട്ടാണ് ആൻ സാൻ തുടങ്ങിയത്. ആൻ സാൻ ജയിക്കുമെന്ന പ്രതീക്ഷ ദക്ഷിണ കൊറിയയ്ക്കുണ്ടായിരുന്നു. ടോക്കിയോയിൽ രണ്ട് സ്വർണ മെഡലുകൾ ദക്ഷിണ കൊറിയൻ താരം നേരത്തെ തന്നെ നേടിയിരുന്നു. മിക്സഡ്, ഗ്രൂപ്പ് ഇനങ്ങളിലാണ് വിജയം. മൂന്ന് സെറ്റുകളിൽ ഏഴ് പോയിന്റ് നേടിയാണ് ദീപിക മത്സരം അവസാനിപ്പിച്ചത്.
Read Also:- ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം
അതേസമയം, ഇന്ത്യയുടെ അതാനു ദാസ് പുരുഷ സിംഗിൾസിൽ മത്സരിക്കാൻ ഇറങ്ങുന്നുണ്ട്. ദീപിക കുമാരി പ്രീ ക്വാർട്ടറിൽ റഷ്യൻ ഒളിമ്പിക്സ് കമ്മിറ്റിയുടെ കെസീന പെറോവയെ മറികടന്നത് ഷൂട്ട് ഓഫിലായിരുന്നു. ഷൂട്ട് ഓഫ് വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യൻ താരം വിജയം സ്വന്തമാക്കിയത്.
Post Your Comments