Latest NewsKeralaNews

മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിന് സമഗ്രപദ്ധതി: പൊതുജനാഭിപ്രായം തേടി വനംവകുപ്പ്

തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിന് പൊതുജന സഹകരണത്തോടെ സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കാനൊരുങ്ങി വനംവകുപ്പ്. വനം വന്യജീവി പരിപാലനരംഗത്തെ പ്രധാന വെല്ലുവിളികളിലൊന്നായ മനുഷ്യ- വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം.

Read Also: ഹൈന്ദവ സഹോദരന്മാരല്ല, അവരത് ഒരിക്കലും ചെയ്യില്ല, ലീഗ് ജമാഅത്തെ ഇസ്ലാമി സുഡാപ്പികളാണ് ഇത് ചെയ്യുന്നത്: കെടി ജലീല്‍

അടുത്ത കാലത്തായി മനുഷ്യ വന്യജീവി സംഘർഷങ്ങളിലുണ്ടായ വർദ്ധനവ് കണക്കിലെടുത്ത് സംസ്ഥാനതലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിയുടെ രൂപീകരണത്തിന് പൊതുജനങ്ങൾ, കർഷക സംഘടനകൾ, പ്രകൃതി സംരക്ഷണ രംഗത്തുള്ള സന്നദ്ധസംഘടകൾ, ശാസത്രജ്ഞർ, വിദഗ്ധർ എന്നിവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വനംവകുപ്പ് തേടുന്നു.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആഗസ്റ്റ് 10 ന് മുൻ നൽകേണ്ടതാണ്. https://forms.gle/Y5yP3H6fh2hFPCLo9 എന്ന ലിങ്കിലാണ് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അപ്‌ലോഡ് ചെയ്യേണ്ടത്. വിശദ വിവരങ്ങൾക്ക് https://forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Read Also: കണ്ണൂരിൽ നിന്ന് തോക്ക് സംഘടിപ്പിച്ച് കോതമംഗലത്തെത്തി: മാനസ കേസിൽ പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button