റാഞ്ചി: ജില്ലാ ജഡ്ജി ഓട്ടോറിക്ഷ ഇടിച്ച് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഓട്ടോറിക്ഷ ഡ്രൈവറും സഹായിയുമാണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും പോലീസിന്റെ പിടിയിലായത്.
ധന്‍ബാദ് ജില്ലാ ജഡ്ജി ഉത്തം ആനന്ദാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പ്രഭാത സവാരിയ്ക്കിറങ്ങിയ ഉത്തം ആനന്ദിനെ പിന്നിലൂടെ എത്തിയ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മോഷ്ടിച്ച വാഹനം ഉപയോഗിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
ഉത്തം ആനന്ദിനെ മനപ്പൂര്‍വ്വം വണ്ടി ഇടിപ്പിച്ചതാണെന്ന കാര്യം സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. ഉത്തം ആനന്ദ് പരിഗണിച്ചിരുന്ന കേസുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെ രണ്ട് ഗുണ്ടാത്തലവന്‍മാരുടെ ജാമ്യാപേക്ഷ അദ്ദേഹം തള്ളിയതായി കണ്ടെത്തിയിട്ടുണ്ട്.
Post Your Comments