COVID 19Latest NewsKeralaNews

ബിവറേജസിലെ തിരക്കിന് കാരണം മദ്യവിൽപ്പന ശാലകളുടെ എണ്ണം കുറഞ്ഞതെന്ന് നിരീക്ഷണം : ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി : ബിവറേജസിന് മുന്നിലുള്ള തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അനിയന്ത്രിത തിരക്ക് സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിവാഹത്തിന് 20 പേർക്ക് അനുമതി നൽകിയ സർക്കാർ എന്തുകൊണ്ട് മദ്യവിൽപ്പന ശാലകൾക്ക് മുന്നിലുള്ള ക്യൂ അവഗണിക്കുന്നു എന്നാണ് കോടതി ചോദിച്ചത്.

Read Also : മുസ്​ലിം വനിതകൾക്ക്​ കോടതി കയറാതെ ഇനി വിവാഹമോചനം നേടാമെന്ന് കേരളാ ഹൈക്കോടതി 

കേരളത്തിലെ മദ്യവിൽപ്പന ശാലകളുടെ എണ്ണം കുറഞ്ഞതാണ് ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലെ അനിയന്ത്രിത തിരക്കിന് കാരണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാൻ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ ഇന്ന് അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

തൃശൂർ കുറുപ്പംപടിയിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലെ തിരക്കുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചപ്പോഴാണ് കൊറോണ കാലത്തെ ബെവ്‌കോയ്‌ക്ക് മുന്നിലെ ആൾകൂട്ടം നിയന്ത്രിക്കാൻ സർക്കാരിന് കർശന നിർദ്ദേശം നൽകിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഔട്ട് ലെറ്റുകൾ കുറവാണെന്നാണ് എക്‌സൈസ് കമ്മീഷണർ കോടതിയെ അറിയിച്ചത്. എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button