കാബൂൾ: താലിബാൻ ഭീകരർക്ക് പിന്തുണയുമായി ചൈന. കഴിഞ്ഞ ദിവസം ചൈനയിൽ സന്ദർശനം നടത്തിയ താലിബാൻ പ്രതിനിധി സംഘം വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനത്തിൽ എത്തിയത്. താലിബാനിൽ ചൈനീസ് വിരുദ്ധമായതൊന്നും നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രിക്ക് താലിബാൻ സംഘം ഉറപ്പ് നൽകി.
താലിബാനെ വിശുദ്ധരായി കാണാനുള്ള ഒരുക്കത്തിലാണ് ചൈന. അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിൽ താലിബാന് പ്രധാന പങ്കുണ്ടെന്ന് ചൈന താലിബാൻ പ്രതിനിധികളുടെ സന്ദർശനത്തിന് പിന്നാലെ അറിയിച്ചു. വടക്കൻ ചൈനീസ് നഗരമായ ടിയാൻജിനിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
പാകിസ്താനിലൂടെ ചൈന നടപ്പിലാക്കുന്ന വ്യാപാര ഇടനാഴി അടക്കമുള്ള പദ്ധതികളിൽ താലിബാൻ ഭീഷണി ഒഴിവാക്കാൻ കൂടി വേണ്ടിയാണ് ചൈനയുടെ പുതിയ നീക്കം. ഇതിനെല്ലാം പുറമേ അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ സ്വാധീനം തടയുക എന്ന ഗൂഢലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
Post Your Comments