
റിയാദ്: വിദേശ വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കുമെന്ന് സൗദി അറേബ്യ. കോവിഡിനെ തുടര്‍ന്ന് 17 മാസത്തിന് ശേഷമാണ് സൗദി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. പൂര്‍ണമായും വാക്സിനേഷന് നടത്തിയ വിനോദസഞ്ചാരികള്‍ക്ക് മാത്രമാണ് പ്രവേശനം. ഓഗസ്റ്റ് 1 മുതല്‍ ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് പ്രവേശനം താല്‍ക്കാലികമായി അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ടൂറിസം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് സൗദി അംഗീകരിച്ച വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരിക്കുക.
ടൂറിസ്റ്റ് വിസ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘സ്പിരിറ്റ് ഓഫ് സൗദി’ എന്ന വെബ്സൈറ്റ്, visititsaudi.com വഴി അപേക്ഷിക്കാം. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധനാ ഫലമുള്‍പ്പെടെ വിനോദസഞ്ചാരികള്‍ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഫൈസര്‍, അസ്ട്രസെനെക്ക, മോഡേണ അല്ലെങ്കില്‍ ജോണ്സണ് ആൻറ് ജോണ്സണ് എന്നി വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാം.
Read Also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ
രാജ്യം സന്ദര്‍ശിക്കുന്നവര്‍ വാക്സിനേഷന് ഡോസുകളുമായി ബന്ധപ്പെട്ട വിവിരങ്ങള്‍ പുതിയ ഇലക്ട്രോണിക് പോര്‍ട്ടലായ muqeem.sa/#/vaccine-registration/home ‘ ചെയ്യേണ്ടതുണ്ട്, കൂടാതെ ‘Tawakkalna’ ആപ്ലിക്കേഷന്‍ വഴി അവരുടെ ഡാറ്റ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നു. ഇക്കാര്യങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് നിര്‍ബന്ധമാണെന്നും സൗദി പ്രസ് ഏജന്‍സി പറഞ്ഞു.
Post Your Comments