ദുബായ്: എല്ലാ ഡോക്ടര്‍മാര്‍ക്കും 10 വര്‍ഷ ഗോള്‍ഡന്‍ വിസ അനുവദിച്ച് യു.എ.ഇ. ആരോഗ്യമേഖലയിലെ സേവനങ്ങളും ത്യാഗവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരെ പ്രത്യേകം പരിഗണിച്ചത്. യു.എ.ഇ ഹെല്‍ത്ത് റെഗുലേറ്ററി വകുപ്പിെന്റ ലൈസന്‍സുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും കുടുംബത്തിനും ഈ മാസം മുതല്‍ 2022 സെപ്റ്റംബര്‍ വരെ അപേക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
smartservices.ica.gov.ae എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ദുബായ് ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ക്ക് smart.gdrfad.gov.ae എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ബന്ധപ്പെട്ട വകുപ്പുകള്‍ അപേക്ഷ പരിശോധിച്ച് യോഗ്യരായവര്‍ക്ക് വിസ അനുവദിക്കും. അപേക്ഷ സ്വീകരിക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് രാജ്യത്ത് ഏഴ് കേന്ദ്രങ്ങള്‍ ആരംഭിക്കും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ ഉത്തരവിന്റെ ഭാഗമായാണ് നടപടി.
2018ലെ യു.എ.ഇ കാബിനറ്റ് തീരുമാനപ്രകാരമാണ് ഗോള്‍ഡന്‍ വിസ എന്ന 10 വര്‍ഷ താമസ പെര്‍മിറ്റ് അനുവദിച്ചത്. കൂടുതല്‍ പ്രതിഭകള്‍ രാജ്യത്ത് തുടരുന്നത് പ്രോത്സാഹിപ്പിക്കാന്‍ വിവിധ മേഖലകളില്‍ കൂടുതല്‍ ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട് സര്‍ക്കാര്‍. ഇത്തരമൊരു തീരുമാനം കൂടുതല്‍ ആരോഗ്യ വിദഗ്ധരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും സഹായകമാകും. കോവിഡ് തുടങ്ങിയശേഷം യു.എ.ഇയിലെ നിരവധി ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒരു ലക്ഷം ഡോക്ടർമാർക്ക് ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍, ഡോക്ടറേറ്റ് നേടിയവര്‍, കംബ്യൂട്ടര് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ്, കോഡിങ്, ഇലക്ട്രിസിറ്റി, ബയോടെക്നോളജി മേഖലകളിലെ എന്‍ജിനീയര്‍മാര്‍ എന്നിവരെയും ഗോള്‍ഡന്‍ വിസക്ക് പരിഗണിക്കുന്നുണ്ട്.
Post Your Comments