KeralaLatest NewsNews

നമ്പര്‍ പ്ലേറ്റില്‍ പേര് വരുത്തണം, ‘അലി’ എന്ന് എഴുതാന്‍ കൃത്രിമം: ബൈക്ക് ഉടമയ്ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കണ്ണൂര്‍: വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ സ്വന്തം പേര് ചേര്‍ക്കാന്‍ കൃത്രിമം നടത്തിയ ഉടമയ്ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. രജിസ്‌ട്രേഷന്‍ നമ്പറില്‍ കൃത്രിമം കാണിച്ച ബൈക്ക് ഉടമയായ എം.കെ മുഹമ്മദലി എന്നയാള്‍ക്കാണ് എം.വി.ഡി പിഴ ചുമത്തിയത്.

Also Read: പ്രകൃതിയെ ജയിക്കാൻ കെട്ടിടങ്ങൾക്കൊപ്പം ഡാമുകളും പണിതുയർത്താൻ ചൈന: വെള്ളപ്പൊക്കം നൽകുന്ന പാഠം

ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ അലി എന്ന് എഴുതാനായാണ് ഉടമ കൃത്രിമം നടത്തിയത്. KL 13 AL 1818 എന്ന നമ്പറിലുള്ളതാണ് അലിയുടെ വണ്ടി. നമ്പറില്‍ AL എന്നതിനൊപ്പം 1 ചേര്‍ത്ത് അലി എന്ന് വായിക്കാവുന്ന വിധത്തില്‍ AL1 ചേര്‍ത്ത് വയ്ക്കുകയായിരുന്നു.

വാഹന പരിശോധനയ്ക്കിടെയാണ് അലിയുടെ വണ്ടിയുടെ നമ്പര്‍ ക്രമീകരണത്തിലെ മാറ്റം എം.വി.ഡിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് 13,000 രൂപയാണ് അലിയ്ക്ക് പിഴ ചുമത്തിയത്. പയ്യന്നൂര്‍ ജോയിന്റ് ആര്‍.ടി.ഒ ടി.പി.പ്രദീപ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ജി.സുധീഷാണ് പിഴ ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button