തിരുവനന്തപുരം: ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്‍കിയ സംഭവം വിവാദമാകുന്നു. വിഷയത്തില്‍ വീണ്ടും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നു. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. മലപ്പുറം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റ് പാലക്കാടുകാരനായ ചാരിറ്റി തട്ടിപ്പുകാരന് നല്‍കിയത് പേയ്മെന്റ് വാങ്ങിയാണോ എന്ന ചോദ്യം യോഗത്തില്‍ ചില നേതാക്കള്‍ ഉയര്‍ത്തിയെന്നാണ് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Read Also : യൂത്ത് കോണ്‍ഗ്രസിൽ നേതൃമാറ്റം ആവശ്യമെന്ന് നേതാക്കൾ: ഷാഫി പറമ്പിലിന് എതിരെ രൂക്ഷ വിമർശനം
സംസ്ഥാന കമ്മിറ്റിയില്‍ യാതൊരു വിധ കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായി നിലപാട് എടുക്കുന്നത് ഫാസിസ്റ്റു ശൈലിയാണ്. ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കാണ് അവസരം നിഷേധിക്കപ്പെടതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തന്നെ ഫിറോസിന് സീറ്റ് നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്‍കുന്നതില്‍ മലപ്പുറം ജില്ലാ കമ്മിറ്റി പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതാണെന്നും എന്നാല്‍ തെരഞ്ഞെടുപ്പിനിടെ അപസ്വരം ഉണ്ടാകേണ്ടയെന്ന് കരുതിയാണ് പ്രതിഷേധം ശക്തമാക്കാതിരുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍ നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments