Latest NewsNewsMobile PhoneTechnology

ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഓപ്പോ

ദില്ലി: ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ മെയ് മാസത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയ കമ്പനികളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഓപ്പോ. വൺപ്ലസ്, റിയൽമി എന്നീ സഹോദര ബ്രാൻഡുകൾ കൂടിയുള്ള ഓപ്പോയുടെ മെയ് മാസത്തിലെ വിപണി ഓഹരി 16 ശതമാനമാണ്.

ആപ്പിളിന് 15 ശതമാനമാണ് വിപണിയിലെ ഓഹരി. ഷവോമിക്ക് 14 ശതമാനമാണ് ഓഹരി. ആഗോളതലത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ ഓപ്പോ ആപ്പിളിനെയും ഷവോമിയെയും വിൽപ്പനയിൽ മറികടന്നു. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

Read Also:- തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ തൈര്

റിയൽമി, വൺപ്ലസ് എന്നീ ബ്രാൻഡുകൾ കൂടി ഉപയോഗിച്ചാണ് വിപണിയിൽ മൾട്ടി ബ്രാൻഡ് നയത്തിലുടെ ഓപ്പോ മുന്നേറുന്നത്. ഓരോ ബ്രാൻഡും സ്വതന്ത്രമായാണ് വിപണിയിൽ തങ്ങളുടെ സ്വാധീന മേഖലകളിൽ ഇടപെടുന്നത്. ഈ തന്ത്രം ഫലം ചെയ്തതെന്നാണ് വിപണിയിലെ മുന്നേറ്റം ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button