KeralaLatest NewsNews

ടിപിആർ മാനദണ്ഡം കണക്കാക്കി ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിൽ അശാസ്ത്രീയത: മരട് നഗരസഭ കോടതിയെ സമീപിക്കാനൊരുങ്ങുന്നു

കൊച്ചി: ടിപിആർ മാനദണ്ഡം കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മരട് നഗരസഭ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. വിഷയം കോടതിയിൽ ഉന്നയിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. 33 അംഗ കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തിയ തീരുമാനത്തിന് 22 പേരാണ് പിന്തുണ നൽകിയത്. പ്രതിപക്ഷത്തെ 11 അംഗങ്ങൾ തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി.

Read Also: പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ നാണയം വച്ച്‌ ആഭിചാരക്രിയകള്‍: മന്ത്രവാദി അറസ്റ്റില്‍

ടിപിആറിന്റെ അടിസ്ഥാനത്തിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയെ കുറിച്ച് നഗരസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രിക്കും വിവിധ മന്ത്രിമാർക്കും വകുപ്പ് സെക്രട്ടറിമാർക്കും ഈ പ്രമേയം നൽകിയിട്ടും തീരുമാനമാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിക്കാൻ നഗരസഭ തീരുമാനിച്ചത്. കോവിഡ് പരിശോധനയ്‌ക്കെത്തുന്നവരിൽ നിന്നും രോഗബാധിതരായിട്ടുള്ളവരുടെ എണ്ണം കണ്ടെത്തി ഇത് ശരാശരി കണക്കായെടുത്ത് ലോക്ക്ഡൗൺ തീരുമാനിക്കുന്ന സംവിധാനം തിരുത്തണമെന്നും രോഗികളുടെ എണ്ണം നോക്കി വേണം തീരുമാനമെടുക്കാനെന്നുമായിരുന്നു പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നത്.

Read Also: ചൈനയുടെ വാക്സിന് നോ ഗ്യാരന്റി: 6 മാസത്തെ പോലും ആയുസില്ലെന്ന് പഠന റിപ്പോർട്ട്, വാക്‌സിൻ വാങ്ങിയവർ ഭീതിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button