KeralaLatest News

5 കുട്ടികള്‍ ഉള്ളവര്‍ക്ക് കത്തോലിക്കാസഭയുടെ സാമ്പത്തിക സഹായം : വിചിത്രമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

വൈദികനാകാനും കന്യാസ്ത്രീയാകാനും ദൈവവിളിക്ക് വേണ്ടി, ഇപ്പോള്‍ ആളെ കിട്ടാത്തത്, കത്തോലിക്കാ സഭ ഇരകളോടൊപ്പം നില്‍ക്കാതെ വേട്ടക്കാരോടൊപ്പം നില്‍ക്കുന്നത് കൊണ്ടാണ്.

തിരുവനന്തപുരം: ഇന്ത്യയിൽ തന്നെ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക്, പഞ്ചായത്തിലും – അസംബ്ലിയിലും – പാര്‍ലമെന്റിലും മത്സരിക്കുവാന്‍ അയോഗ്യത എന്ന നിയമം കൊണ്ടുവരാന്‍, ആലോചിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, 5 കുട്ടികള്‍ ഉള്ളവര്‍ക്ക്, കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് വിചിത്രമാണെ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.

‘എന്റെ കുടുംബത്തിലും 5 മക്കളാണ് ഉള്ളത്. ഞാന്‍ ഉള്‍പ്പടെ 3 ആണും 2 പെണ്ണും. ബാല്യകാലത്ത് അച്ഛന്‍, വീട്ടില്‍ അമ്മയ്ക്കും മക്കളായ ഞങ്ങള്‍ക്കും ചിലവിന് തരാതെ, മദ്യപിച്ച്‌ അമ്മയെ മർദ്ദിക്കുന്നത് കണ്ട്, മനസ്സ് വേദനിച്ചിട്ടുള്ള മകനാണ് ഞാന്‍. കുട്ടിക്കാലത്ത് എനിക്ക് ചെറിയൊരു ഉടുപ്പ് പോലും, അച്ഛന്‍ വാങ്ങിച്ചു തന്നതായി ഓര്‍മ്മയില്‍ ഇല്ല. ചെറുപ്പകാലത്തെ ഈ വേദനകള്‍ വെച്ച്‌, തീരുമാനം എടുത്തിരുന്നു. ഭാര്യയെയും മക്കളെയും പോറ്റുവാന്‍ സാമ്പത്തിക ശേഷി ഉണ്ടെങ്കില്‍ മാത്രമേ കല്ല്യാണം കഴിക്കാവുള്ളു എന്ന്. ഇപ്പോള്‍ 53 വയസ്സ് ഉള്ളത് കൊണ്ട് ഇനി കല്ല്യാണം കഴിച്ച്‌ പിള്ളേര്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്.’ ജോമോന്‍ പറഞ്ഞു.

സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നു എങ്കില്‍, ‘ഞാനും കല്ല്യാണം കഴിച്ചു പോയേനെ’ എന്നും ജോമോന്‍ പരിഹസിച്ചു.

‘വൈദികനാകാനും കന്യാസ്ത്രീയാകാനും ദൈവവിളിക്ക് വേണ്ടി, ഇപ്പോള്‍ ആളെ കിട്ടാത്തത്, കത്തോലിക്കാ സഭ ഇരകളോടൊപ്പം നില്‍ക്കാതെ വേട്ടക്കാരോടൊപ്പം നില്‍ക്കുന്നത് കൊണ്ടാണ്. അതുകൊണ്ടാണ് ഇപ്പോള്‍ 5 മക്കള്‍ വേണമെന്ന് പറയുവാന്‍ കാരണം.’ കോവിഡ് തരംഗത്തില്‍ ജനങ്ങള്‍ എന്ത് ചെയ്യുമെന്ന് പകച്ച്‌ നില്‍ക്കുന്നതിനിടയിലാണ്, കത്തോലിക്കാ സഭയുടെ വിചിത്രമായ 5 മക്കള്‍ വേണമെന്നുള്ള ആവശ്യമെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button