കോഴിക്കോട് : സൗജന്യ സേവനം അവസാനിപ്പിച്ച് കൊവിഡ് സെല്ലിന് കീഴില്‍ വരുന്ന സ്വകാര്യ ആംബുലന്‍സുകള്‍. പ്രതിഫലം മുടങ്ങിയതോടെയാണ് ആംബുലന്‍സുകള്‍ സർവീസ് അവസാനിപ്പിച്ചത്. രണ്ടുമാസത്തെ പ്രതിഫലം ലഭിക്കാനുള്ളതായി ഡ്രൈവര്‍മാര്‍ പറയുന്നു.
ആംബുലന്‍സുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് .കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ഭീമമായ തുക ആംബുലന്‍സുകള്‍ക്ക് നല്‍കേണ്ട സ്ഥിതിയാണ്.
ഡ്രൈവറുടെ പി.പി.ഇ കിറ്റ്, ആംബുലന്‍സ് അണുനശീകരണം എന്നിവയടക്കം വലിയ തുകയാണ് പല സ്വകാര്യ ആംബുലന്‍സുകളും ഈടാക്കുന്നത്. 10 കിലോമീറ്ററിന് 600 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയും എന്ന നിരക്കിലാണ് കൊവിഡ് സെല്ലിന് കീഴിലെ ആംബുലന്‍സുകള്‍ക്ക് സര്‍ക്കാര്‍ പ്രതിഫലം നിശ്ചയിച്ചിരുന്നത്.
Post Your Comments