Life Style

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ തൈര്

തൈര് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് ഇന്നും പലര്‍ക്കും അറിയില്ല. ട്രീപ്‌റ്റോപന്‍ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കുന്നു. ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുകയും ചെയ്യും. തൈരിന്റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്.

➤ തൈരില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലിനും പല്ലിനും വളരെ നല്ലതാണ്.

➤ തൈര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു. തൈര് പതിവായി കഴിക്കുന്നത് അള്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

➤ ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂട്ടാന്‍ ദിവസവും ഒരു ബൗള്‍ തൈര് കഴിക്കാം. തൈരില്‍ വിറ്റാമിന്‍ ബി 12, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം അകറ്റാനും മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ബാഡ്മിന്റൺ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയുടെ സായ് പ്രണീത് പുറത്ത്

➤ ഉദരത്തിലെ ബാക്ടീരിയകളെ ഇത് നിയന്ത്രിക്കും. ദശലക്ഷക്കണക്കിനു വരുന്ന ഈ അതിസൂക്ഷ്മ ജീവികളാണ് ഉപാപചയ പ്രവര്‍ത്തനങ്ങളുടെയും രോഗപ്രതിരോധ സംവിധാനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

➤ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ഉത്കണ്ഠ അകറ്റാനും പ്രോബയോട്ടിക്കുകള്‍ സഹായിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button