Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: നീന്തലിൽ സജൻ പ്രകാശ് സെമി കാണാതെ പുറത്ത്

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകളുമായി നീന്തൽ കുളത്തിലിറങ്ങിയ മലയാളി താരം സജൻ പ്രകാശ് സെമി കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച സജൻ 1:57:22 സെക്കന്റിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

അഞ്ച് ഹീറ്റ്സിലുമായി ആദ്യ 16 പേർക്ക് മാത്രം സെമി ഫൈനൽ സാധ്യതയുണ്ടായിരുന്ന ഇനത്തിൽ സജന് ഇരുപത്തിനാലാം സ്ഥാനമാണ് ലഭിച്ചത്. ഇതോടെ നീന്തലിൽ ഇന്ത്യയുടെ മെഡൽ സാധ്യത അവസാനിക്കുകയും ചെയ്തു.

എ കാറ്റഗറി യോഗ്യതാമാർക്കുമായി ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് സജൻ പ്രകാശ്. റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് സജൻ ടോക്കിയോയിലേക്ക് പറന്നത്. രണ്ടിനങ്ങളിൽ മാത്രമാണ് സജൻ പ്രകാശ് മത്സരിക്കാൻ ടോക്കോയിൽ ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button