ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടിക്കു പിന്നാലെ വനിതകളിലെ ജാപ്പനീസ് സൂപ്പർ താരം നവോമി ഒസാക്കയും പുറത്ത്. മൂന്നാം റൗണ്ടിൽ ചെക്ക് റിപ്പബ്ലിക്കിന്റെ മർക്കേറ്റ വോൺട്രോസോവയാണ് ആതിഥേയ പ്രതീക്ഷയായ ഒക്കാസയെ പരാജയപ്പെടുത്തിയത്. സ്കോർ: 6-1, 6-4.
തുടക്കം മുതൽ പിഴവുകൾ തീർത്താണ് ഒക്കാസ മുൻ ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റായ വോൺട്രോസോവയോട് തോൽവി വഴങ്ങിയത്. തന്റെ പ്രധാന ആയുധമായ ഗ്രൗണ്ട് സ്‌ട്രോക്കുകളിൽപോലും ഒക്കാസ പതറിയപ്പോൾ ചെക്ക് താരത്തിന് കാര്യങ്ങൾ എളുപ്പമാക്കി. വോൺട്രോസോവയുടെ ഡ്രോപ്പ് ഷോട്ടുകളും ഒക്കാസയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു.
Read Also:- അസിഡിറ്റി അകറ്റാൻ ചില പൊടികൈകൾ
പുരുഷ ടെന്നീസിലെ സൂപ്പർ താരങ്ങളായ സ്വിറ്റ്‌സർലഡിന്റെ റോജർ ഫെഡററും സ്പെയിനിന്റെ റാഫേൽ നദാലും വനിതകളിലെ അമേരിക്കൻ സ്റ്റാർ സെറീന വില്യംസും അടക്കമുള്ളവരുടെ പിന്മാറ്റത്തിലൂടെ നിറംമങ്ങിയ ഒളിമ്പിക്സ് ടെന്നീസിന്റെ ആവേശം ഒന്നുകൂടി ചോർത്തുന്നതായി ഒക്കാസയുടെ പുറത്താകൽ.
Post Your Comments