ടോക്കിയോ: ഒളിമ്പിക്സ് 10 മീറ്റർ മിക്സഡ് എയർ പിസ്റ്റൽ ഷൂട്ടിങിൽ മെഡൽ കാണാതെ ഇന്ത്യ പുറത്ത്. ഏഴാമതായാണ് മനു ഭാക്കർ – സൗരവ് ചൗധരി സഖ്യം മത്സരം അവസാനിപ്പിച്ചത്. മനു ഭാക്കറിന്റെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആദ്യ യോഗ്യതാ മത്സരത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു സഖ്യം ഫിനിഷ് ചെയ്തത്. ഇന്ത്യ മെഡൽ പ്രതീക്ഷിച്ചിരുന്ന പ്രധാന ഇനമായിരുന്നു ഇത്.
ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ താരങ്ങൾ സമ്മർദ്ദത്തിന് അടിമപ്പെടുന്നതാണ് കണ്ടത്. രണ്ടാം റൗണ്ട് അവസാനിക്കുമ്പോൾ 380 പോയിന്റ് നേടിയ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Read Also:- ജിറൂദ് ഇനി എസി മിലാനിൽ
194 പോയിന്റ് സൗരവ് ചൗധരി നേടിയപ്പോൾ മനു ഭാക്കറിന് 184 പോയിന്റ് മാത്രം നേടാനായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ചൈനയും റഷ്യൻ ഒളിമ്പിക്സ് കൗൺസിലും സ്വർണ മെഡൽ മത്സരത്തിനായി യോഗ്യത നേടിയപ്പോൾ ഉക്രൈനും സെർബിയയും വെങ്കല മെഡലിനായി ഏറ്റുമുട്ടും.
Post Your Comments