പത്തനംതിട്ട: ശബരിമലയില്‍ മേൽശാന്തിയായി ബ്രാഹ്മണരെ തന്നെ നിയമിക്കുമെന്ന് വ്യക്തമാക്കിയ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും തീരുമാനത്തതിനെതിരെ സോഷ്യൽ മീഡിയ. മേല്‍ശാന്തി നിയമനത്തിനു അബ്രാഹ്മണരുടെ അപേക്ഷ നിരസിച്ച സർക്കാർ തീരുമാനത്തിനെതിരെയാണ് വിമർശനമുയരുന്നത്. സംഭവത്തിൽ സർക്കാരിനെതിരെ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത്.
ജാതി ചിന്ത അവസാനിപ്പിക്കാനുള്ള ഒരു അവസരം എങ്കിലും വിനിയോഗിക്കാൻ പിണറായി വിജയന് തന്റേടം ഉണ്ടോയെന്ന് ചോദിക്കുകയാണ് സന്ദീപ്. ശബരിമലയിൽ സ്ത്രീകളെ ഒളിച്ചു കടത്തൽ അല്ല നവോത്ഥാനമെന്നും യഥാർത്ഥ നവോത്ഥാനം നടത്താൻ ഇരട്ട ചങ്ക് അല്ല, നട്ടെല്ലാണ് വേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
‘ശബരിമലയിൽ സ്ത്രീകളെ ഒളിച്ചു കടത്തൽ അല്ല നവോത്ഥാനം. യഥാർത്ഥ നവോത്ഥാനം നടത്താൻ ഇരട്ട ചങ്ക് അല്ല, നട്ടെല്ലാണ് വേണ്ടത്. ജാതി ചിന്ത അവസാനിപ്പിക്കാനുള്ള ഒരു അവസരം എങ്കിലും വിനിയോഗിക്കാൻ പിണറായി വിജയന് തന്റേടം ഉണ്ടോ എന്നാണ് അറിയേണ്ടത്’, സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:ഇമ്രാന്‍ ഖാന് തിരിച്ചട: പാകിസ്ഥാന്‍ സൈന്യത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ
അബ്രാഹ്മണരെ നിയമിക്കുന്നത് എല്ലാവരുമായി ചര്‍ച്ച ചെയ്തശേഷം മാത്രം തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ മാത്രം ദേവസ്വം ബോര്‍ഡ് ഇക്കാര്യം പരിശോധിക്കുമെന്നുമാണ് ദേവസ്വം ബോർഡ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് പുതിയ വിമർശനം.
ജൂണ്‍ ഒന്നിനാണ് 2021 സീസണിലേക്കുള്ള ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നത്. മലയാളി ബ്രാഹ്‌മണര്‍ക്കു മാത്രമേ നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയൂ എന്നാണ് ദേവസ്വം വെബ്‌സൈറ്റിലെ വിശദാംശങ്ങളിലുള്ളത്. ഉത്തരവിനെതിരെ ബി ഡി ജെ എസ് ക്യാമ്പയിനുമായി രംഗത്തുണ്ട്. ശബരിമല മേല്‍ശാന്തി നിയമന നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജിയും നിലനില്‍ക്കുന്നുണ്ട്. ശബരിമല മാളികപ്പുറം മേല്‍ശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹർജിയാണ് ഹൈക്കോടതിയിലുള്ളത്.
Post Your Comments