കൊല്‍ക്കത്ത: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ നേരിടാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ‘ബെസ്റ്റ്’ എന്ന് തൃണമൂല്‍ എം.എല്‍.എ മദന്‍ മിത്ര. ഇക്കാര്യം എല്ലാ പാര്‍ട്ടികള്‍ക്കും മനസിലായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മമതയുടെ ഫാന്‍ പേജുകളില്‍ ‘ആപ് കി ബാര്‍ ദീദി സര്‍ക്കാര്‍’ എന്ന ഹാഷ്ടാഗില്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
Also Read: ബംഗ്ലാദേശികളെയും രോഹിംഗ്യകളെയും നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ
2024ല്‍ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മദന്‍ മിത്ര പറഞ്ഞു. ട്വിറ്റര്‍ രാജ്യത്തിന്റെ ശബ്ദമാണെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ട്വിറ്ററില്‍ ട്രെന്‍ഡ് ആകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാസമ്പന്നരായ ആളുകള്‍ കൈകാര്യം ചെയ്യുന്ന ട്വിറ്ററില്‍ ‘ആപ് കി ബാര്‍ ദീദി സര്‍ക്കാര്‍’ എന്ന ഹാഷ്ടാഗ് ആരെങ്കിലും പങ്കുവെച്ചിട്ടുണ്ടെങ്കില്‍ അത് ജനങ്ങളുടെ മനസിനെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തൃണമൂലിനെ പരിഹസിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി. 2014ല്‍ ബിജെപി നടത്തിയ ക്യാമ്പയിനാണ് ‘ആപ് കി ബാര്‍ മോദി സര്‍ക്കാര്‍’ എന്നും തൃണമൂല്‍ ഇത് കോപ്പിയടിച്ചെന്നും ബംഗാളിലെ ബിജെപി നേതാവായ രാഹുല്‍ സിന്‍ഹ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൈ കോര്‍ക്കുന്ന പ്രതിപക്ഷം നരേന്ദ്ര മോദിയുടെ വിജയത്തോടെ കട അടച്ച് വീട്ടില്‍ പോകുമെന്നും അദ്ദേഹം പരിഹസിച്ചു.
Post Your Comments