ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ബ്രേക്ക് ഫാസ്റ്റ്. ഇത് ഒഴിവാക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നതിലൂടെ മാനസികാവസ്ഥ, ശരീരത്തിന്റെ ഉന്മേഷം, ബാക്കി സമയത്തെ ഭക്ഷണം തുടങ്ങിയവയെ അത് പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം കൂടുമെന്ന് വിദഗ്ധർ പറയുന്നു. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. അതിനാല്‍ പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസത്തെ മുഴുവന്‍ ഊര്‍ജവും നഷ്ടമാകും. മാത്രമല്ല പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസം വിശപ്പ് കൂടുകയും രാത്രിയില്‍ കൂടുതല്‍ ആഹാരം കഴിക്കുകയും ചെയ്യും. നമ്മള്‍ ആഹാരം കഴിക്കുന്ന സമയം അനുസരിച്ചാണ് എത്ര കാലറി ഒരു ദിവസം ശരീരം പിന്തള്ളും എന്ന് നിശ്ചയിക്കുന്നത്. പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കുന്ന ആളുകൾക്ക് ക്യത്യമായ ശരീരഭാരവും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
Read Also : കഞ്ഞികുഴി സഹകരണ ബാങ്കിലെ ക്രമക്കേട്: സി.പി.എം ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന് കോൺഗ്രസ്
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മാനസികാവസ്ഥയെയും ഊർജ്ജത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് വളരെയധികം ക്ഷീണം അനുഭവപ്പെടാം.
രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് വഴി മൈഗ്രേയ്ന്‍, ഓര്‍മ്മക്കുറവ്, ചിന്താശേഷിക്കുറവ് എന്നീ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവരില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില നല്ല രീതിയില്‍ കുറയുന്നു.
Read Also : ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഇന്ത്യയിൽ, കാരണം കേരളം – പിന്നോട്ട് സഞ്ചരിച്ച് സംസ്ഥാനം
തിരക്കേറിയ ജീവിതം കാരണം സ്ത്രീകൾ പതിവായി പ്രഭാതഭക്ഷണം മുടക്കാറുണ്ട്. എന്നാൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് -2 പ്രമേഹം ഉണ്ടാകുന്നതിന് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
Post Your Comments