KeralaLatest NewsNews

കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പഠനം, സൗജന്യ ചികിത്സ: ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പാലാ രൂപത

പാലാ രൂപതയുടെ കുടുംബവര്‍ഷം 2021 ആഘോഷത്തിന്റെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പാലാ : കുട്ടികൾ കൂടുതലുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ പാലാ രൂപത. 2000-ത്തിന് ശേഷം വിവാഹിതരായ ദമ്പതികൾക്ക് അഞ്ചു കുട്ടികളില്‍ കൂടുതൽ ഉണ്ടെങ്കിൽ 500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നാണ് അതിരൂപതയുടെ പ്രഖ്യാപനം. പാലാ രൂപതയുടെ കുടുംബവര്‍ഷം 2021 ആഘോഷത്തിന്റെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു കുടുംബത്തിലെ നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും പാലാ രൂപതയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പരസ്യത്തില്‍ പറയുന്നു. ഒപ്പം ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കുന്നതാണെന്നും പരസ്യത്തില്‍ പറയുന്നു.

Read Also  :  ഫോണ്‍ കോളിലൂടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന സോഷ്യല്‍ മീഡിയ പ്രചരണം: വിശദീകരണം നൽകി യുഎഇ

ക്രിസ്ത്യാനികളുടെ എണ്ണം കേരളത്തില്‍ കുറയുന്നു എന്ന തരത്തില്‍ വിവിധ തീവ്ര ക്രൈസ്തവ ഗ്രൂപ്പുകളിൽ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. കേരള ക്രൈസ്തവര്‍ വംശനാശ ഭീഷണി നേരിടുന്നു എന്ന തരത്തില്‍ സഭ അനുകൂല പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും വന്നിരുന്നു. എന്നാൽ, സഭയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ജനസംഖ്യാ വർധനവിനായുള്ള പരസ്യമായ ആഹ്വാനം എന്ന നിലക്കാണ് പാലാ രൂപതയുടെ പ്രഖ്യാപനം ശ്രദ്ധിക്കപ്പെടുന്നത്. ഇതിനെ അനുകൂലിച്ചും വിമർശിച്ചും സോഷ്യൽമീഡിയയിൽ പ്രതികരണങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button