എണ്ണമയമുള്ള ചര്‍മ്മം ഉണ്ടാകാനുള്ള പ്രധാന കാരണം ജനിതകവും ഹോര്‍മോണുകളുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ചര്‍മ്മത്തില്‍ എണ്ണ ഉത്പാദിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ക്ക് പ്രായമാകുന്തോറും ചര്‍മ്മത്തിന്റെ പാളികളില്‍ എണ്ണ ഉല്പാദനം കൂടും . ചര്‍മ്മത്തില്‍ രാസപദാര്‍ത്ഥ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചര്‍മ്മ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുന്നതിന് കാരണമാകും.
അധികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന എണ്ണമയം സുഷിരങ്ങളില്‍ അടിഞ്ഞുകൂടുകയും ചര്‍മ്മത്തിലെ നിര്‍ജീവ കോശങ്ങളുമായും ബാക്ടീരിയകളുമായും ചേര്‍ന്ന് മുഖക്കുരുവിനും ബ്ലാക്ക്ഹെഡ്സിനുമെല്ലാം കാരണമാവുകയും ചെയ്യുന്നു. ഓയില്‍ സ്കിനിനെ സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്. ചര്‍മ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം.
Post Your Comments