ദിവസവും ഒരു കപ്പ് ചായ കുടിച്ച് ശീലിച്ചവരാണ് മലയാളികള്‍. മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കട്ടന്‍ചായ എന്ന് തന്നെ പറയാം. നമുക്ക് ഉന്മേഷവും ഉണര്‍വും നല്‍കുന്നതാണ് കട്ടന്‍ചായ. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കട്ടന്‍ചായ ഏറെ ഉത്തമമാണ്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിനും കട്ടന്‍ ചായ ഉത്തമമാണ്. ചര്‍മ്മസംബന്ധായ അണുബാധ തടയുന്നതിനു ചായയിലുള്ള കാറ്റെച്ചിന്‍സും ഫ്‌ലൂവനോയിഡും സഹായിക്കുന്നു. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്, ആന്റി എയ്ജിങ് എന്നിവ ചര്‍മ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതും ആക്കുന്നു.
മുഖക്കുരുവിനെതിരേയും, വാര്‍ദ്ധക്യത്തിനെതിരേയും പോരാടാന്‍ കട്ടന്‍ചായ സഹായിക്കുന്നു. കട്ടന്‍ചായയിലെ ആന്റി ഓക്‌സിഡന്റ് മുടി കഴിയുന്നത് തടയും.വൈറ്റമിന്‍ ബി-12, സി, ഇ എന്നിവ മാത്രമല്ല ചര്‍മ സംരക്ഷണത്തിനു സഹായിക്കുന്ന മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എനിവ ധാരാളമുണ്ട് കട്ടനില്‍. ചര്‍മത്തില്‍ ചുളിവുകളും മുഖക്കുരുവും വരാതെ കാക്കാനും ചായയ്ക്കു കഴിവുണ്ട്. സൂര്യാഘാതം കുറയ്ക്കാന്‍ തേയില വെള്ളം മുഖത്ത് പുരട്ടാം. അതുപോലെ ഉപയോഗിച്ച് കഴിഞ്ഞ ടീബാഗുകള്‍ കൊണ്ടു കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും സാധിക്കും.
Post Your Comments