ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ പ്രധാന ഇനമായിരുന്നു അമ്പെയ്ത്ത്. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ക്വാർട്ടറിൽ വീണു. ദക്ഷിണ കൊറിയയുടെ ആൻ സാൻ – കിം ജെ ഡിയോക് സഖ്യമാണ് അവസാന എട്ടിൽ ഇന്ത്യയുടെ മെഡൽ മുന്നേറ്റത്തിൽ വഴിമുടക്കിയത്.
സ്കോർ: 6-2. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കൊറിയൻ ടീം പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കം മുതൽക്കേ കൊറിയൻ സഖ്യം ദീപികയെയും പ്രവീണിനെയും സമ്മർദ്ദത്തിലാക്കിക്കൊണ്ടിരുന്നു. മൂന്നാം സെറ്റിലാണ് ഇന്ത്യൻ ടീം ആധിപത്യം പുലർത്തിയത്.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ഷൂട്ടിങ്ങിൽ സൗരവ് ചൗധരി ഫൈനലിൽ
ചൈനീസ് തായ്‌പെയിയുടെ ലിൻ ചിയ എൻ – താങ് ചി ചിൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ക്വാർട്ടറിൽ കടന്നത്. അതേസമയം, ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡൽ. മീരാഭായ് ചാനുവിന് ആണ് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ ലഭിച്ചത്. 49 കിലോ വനിതാ വിഭാഗത്തിലാണ് മീരാഭായ് ചാനുവിന് മെഡൽ ലഭിച്ചത്.
Post Your Comments