ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റോൾ ഷൂട്ടിങ് മത്സരത്തിന്റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ താരം സൗരഭ് ചൗധരി. യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ചൗധരി ഫൈനലിൽ കടന്നത്. 586 പോയിന്റുകളാണ് താരം നേടിയത്. 36 താരങ്ങൾ മാറ്റുരച്ച ഒന്നാം റൗണ്ടിൽ തകർപ്പൻ പ്രകടനമാണ് ചൗധരി കാഴ്ചവെച്ചത്.
നിലവിൽ എട്ടുപേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. 2018 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ താരമാണ് സൗരഭ് ചൗധരി. എന്നാൽ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന അഭിഷേക് വർമ 17-ാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. 575 പോയിന്റുകളാണ് അഭിഷേകിന് നേടാനായത്. അല്പ നിമിഷങ്ങൾക്കകം ഫൈനൽ മത്സരങ്ങൾ ആരംഭിക്കും.
Read Also:- പ്രഭാത ഭക്ഷണം എപ്പോൾ കഴിക്കണം? ഒഴിവാക്കിയാൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും
അതേസമയം, അമ്പെയ്ത്ത് മിക്സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ചൈനീസ് തായ്‌പെയ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ക്വാർട്ടറിലെ എതിരാളികൾ കരുത്തരായ ദക്ഷിണ കൊറിയയാണ്. ഒളിമ്പിക്സ് ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മെഡൽ പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യം പ്രവേശിച്ചിരിക്കുന്നത്.
Post Your Comments