Latest NewsNewsInternationalSports

ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ വികാസ് കൃഷ്ണൻ പുറത്ത്

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ബോക്സിങിൽ ഇന്ത്യയുടെ വികാസ് കൃഷ്ണൻ പുറത്ത്. പുരുഷന്മാരുടെ വെൽറ്റർ വെയിറ്റ് 63-69 കിലോ വിഭാഗത്തിൽ ജപ്പാന്റെ മെൻസാ ഒകസാവയോടാണ് വികാസ് കൃഷ്ണൻ തോൽവി ഏറ്റുവാങ്ങിയത്. ആദ്യ രണ്ട് റൗണ്ടിലും ജപ്പാൻ താരമാണ് മുൻതൂക്കം നേടിയത്.

മൂന്നാം റൗണ്ടിൽ വികാസ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ജപ്പാൻ താരത്തെ മറികടക്കുവാൻ ഇന്ത്യൻ താരത്തിനായില്ല. അഞ്ച് റൗണ്ടുകളിലും ജപ്പാൻ താരത്തിന് തന്നെ ആയിരുന്നു മുൻതൂക്കം. മത്സരത്തിൽ 5-0ന്റെ വിജയമാണ് താരം സ്വന്തമാക്കിയത്. രണ്ടാം റൗണ്ടിൽ ക്യൂബൻ താരത്തിനെയാണ് ജപ്പാൻ താരം നേരിടുന്നത്.

Read Also:- ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് നാളെ തുടക്കം: സഞ്ജുവിനും പടിക്കലിനും സാധ്യത

അതേസമയം, ടേബിൾ ടെന്നീസ് വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം സുതിർഥ മുഖർജിക്ക് ജയം. കടുത്ത പോരാട്ടത്തിനൊടുവിൽ സ്വീഡിഷ് താരം ലിന്റ ബെർസ്റ്റോമറിനെ 4-3 എന്ന സെറ്റുകൾക്ക് സുതിർഥ പരാജയപ്പെടുത്തി. വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം മണിക ബത്രയും വിജയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button