Latest NewsKeralaNews

കോവിഡ് പ്രതിരോധം: സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1.77 കോടി കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1.77 കോടി കടന്നു. ഇതുവരെ 1,77,09,529 ആളുകളാണ് വാക്‌സിന്‍ സ്വീകരിച്ചത്. 1,24,64,589 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 52,44,940 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു.

Also Read: ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: വി ഡി സതീശന്‍

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ ഏകദേശം 100 ശതമാനം ആളുകളും (5,46,656) ഒന്നാം ഡോസും 82 ശതമാനം പേര്‍ (4,45,815) രണ്ടാം ഡോസും സ്വീകരിച്ചു. എടുത്തു. മുന്നണി പോരാളികളില്‍ ഏകദേശം 100 ശതമാനം പേരും (5,59,826) ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. 81 ശതമാനം പേര്‍ (4,55,862) രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

18 വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ള വിഭാഗത്തില്‍ 18 ശതമാനം പേര്‍ക്ക് (27,43,023) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ച് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവര്‍ക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാല്‍ 2,25,549 പേര്‍ക്കാണ് രണ്ടാം ഡോസ് എടുക്കാനായത്. 45 വയസിന് ശേഷമുള്ള 75 ശതമാനം പേര്‍ക്ക് (84,90,866) ഒന്നാം ഡോസും 35 ശതമാനം പേര്‍ക്ക് (39,60,366) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button