ബംഗളുരു: മൂന്നു വയസ്സുകാരൻ അബദ്ധത്തിൽ വിഴുങ്ങിയത് ഗണേശ വിഗ്രഹം. അഞ്ച് സെന്റീമീറ്ററോളം വലുപ്പം വരുന്ന ഗണേശ വിഗ്രഹമാണ് കുട്ടി വിഴുങ്ങിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടൽ കാരണം അത്ഭുതകരമായി ജിവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് ബാസവ എന്ന ബാലൻ.
കളിക്കുന്നതിനിടയിലാണ് കുട്ടി ഗണേശ വിഗ്രഹം അബദ്ധത്തില്‍ വിഴുങ്ങിയത്. ഇതിനെ തുടര്‍ന്ന് കുട്ടിയ്ക്ക് നെഞ്ചു വേദനയും ഉമിനീര് ഇറക്കുന്നതില്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടു. തുടര്‍ന്നു വീട്ടുകാർ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നെഞ്ചിന്റെയും കഴുത്തിന്റെയും എക്‌സ്-റേ എടുത്തു. ഇത് ഉള്ളില്‍ ചെന്ന വസ്തുവിന്റെ സ്ഥാനവും രൂപവും മനസ്സിലാക്കാന്‍ സഹായിച്ചു.
read also: ആംബുലൻസിന്റെ വഴി തടഞ്ഞ് കാറോടിച്ചു: യുവാവിന് പണികൊടുത്ത് പോലീസ്: വിഡിയോ
തുടര്‍ന്ന്, ഡോക്ടര്‍മാര്‍ വിഗ്രഹം എന്‍ഡോസ്‌കോപ്പിയുടെ സഹായം ഉപയോഗിച്ച് പുറത്തെടുക്കാന്‍ തീരുമാനിച്ചു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബാസവയുടെ ഉള്ളില്‍ ചെന്ന വിഗ്രഹം നീക്കം ചെയ്യുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു.
Post Your Comments