Life Style

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിര്‍ത്തിയിട്ടതായോ ഉള്ള സന്ദര്‍ഭങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ എന്തു ചെയ്യും ? ഈ ചോദ്യം പ്രസക്തമാണ്.

വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ..

വാഹനത്തിന് പുറത്തിറങ്ങാന്‍ പരമാവധി ശ്രമിക്കരുത്

ടയര്‍ റബറായതില്‍ വാഹനത്തിനുള്ളില്‍ തന്നെ തുടരുന്നതാണ് കൂടുതല്‍ സുരക്ഷിതം

തീ പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുക

വൈദ്യുതി ലൈനുകളില്‍ സ്പര്‍ശിക്കാതെ വാഹനത്തില്‍ നിന്ന് ചാടാന്‍ ശ്രമിക്കുക

സ്വയരക്ഷയ്ക്ക് സ്വന്തം തീരുമാനങ്ങളിലെത്താതെ മറ്റുള്ളവരുടെ സഹായം തേടുക

വിജനമായ സ്ഥലത്താണ് അപകടമെങ്കില്‍ മൊബൈല്‍ ഫോണ്‍ വഴി ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടുക

അടിയന്തര സഹായത്തിന് ചിലപ്പോള്‍ പൊലീസാകാം ആദ്യമെത്തുക അതിനാല്‍ 100 ല്‍ വിളിച്ച് പൊലീസിനെയും വിവരം അറിയിക്കുക

ഇറങ്ങേണ്ട സാഹചര്യത്തില്‍ കാല്‍ ഭൂമിയില്‍ സ്പര്‍ശിക്കുമ്പോള്‍ വാഹനത്തിന്റെ ബോഡിയുമായി ബന്ധമുണ്ടാകരുത്

വാഹനത്തിന്റെ മറ്റു മെറ്റല്‍ ഘടകങ്ങള്‍ റോഡുമായി ബന്ധമില്ലെന്ന് ഉറപ്പാക്കുക

വെള്ളമോ നനവോ ഇല്ലാത്ത സ്ഥലമാണോ പുറത്തെന്നും ഉറപ്പുവരുത്തണം

രണ്ടു കാലും ഒരേ സമയത്ത് നിലത്ത് കുത്തുക

വാഹനത്തിനുള്ളില്‍ തുടരുകയാണെങ്കില്‍, മെറ്റല്‍ ഘടകങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button