Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: മെഡൽ ജേതാക്കൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് ഐഒഎ

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടുന്ന താരങ്ങൾക്കുള്ള പാരിതോഷികം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രഖ്യാപിച്ചു. സ്വർണം നേടുന്ന താരങ്ങൾക്ക് ഐഒഎ 75 ലക്ഷം രൂപ പാരിതോഷികം നൽകും. വെള്ളി മെഡൽ നേടുന്ന താരങ്ങൾക്ക് 40 ലക്ഷവും വെങ്കല മെഡൽ നേടുന്ന താരങ്ങൾക്ക് 25 ലക്ഷം രൂപയും പാരിതോഷികമായി ഐഒഎ നൽകും. കൂടാതെ ഒളിമ്പിക്സിൽ പങ്കെടുത്ത എല്ലാവർക്കും ഒരു ലക്ഷം രൂപ വീതവും നൽകും.

ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലെ ഓരോ അംഗത്തിനും നിത്യ ചെലവിനായി 50 ഡോളർ വീതം പോക്കറ്റ് അലവൻസായി അനുവദിച്ചിട്ടുണ്ട്. കളിക്കാർ പ്രതിനിധീകരിക്കുന്ന സംസ്ഥാന സ്പോർട്സ് അസോസിയേഷനുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ഐഒഎ 15 ലക്ഷം രൂപ ധനസഹായം നൽകുമെന്നും സെക്രട്ടറി ജനറൽ രാജീവ് മെഹ്ത്ത പറഞ്ഞു. 127 കായികതാരങ്ങളാണ് ടോക്കിയോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യൻ ഹോക്കി ടീമിന് തോൽവി

അതേസമയം, ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും. ഇന്ത്യൻ സമയം വൈകീട്ട് 4.30നാണ് ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് ടോക്കിയോ ഒളിമ്പിക്സ് മാമാങ്കത്തിന് വേദിയാകുന്നത്. ഒളിമ്പിക്സിന്റെ ടോർച്ച് റിലേ ഇന്ന് ഉദ്‌ഘാടന വേദിയിൽ എത്തിച്ചേരും. നാളെ മുതൽ മെഡൽ പോരാട്ടങ്ങൾ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button