Latest NewsNewsInternationalSports

ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യയുടെ മെഡൽ സാധ്യത ഇനങ്ങളിൽ മൂന്നാമത് ബോക്സിങ്

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷകളിൽ ഒന്നായിരിക്കും ബോക്സിങ്. ബോക്സിംഗിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷകളിൽ മുൻപന്തിയിലാണ് മേരി കോം. ആറു തവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം ഇക്കുറിയും ഒളിമ്പിക്സിൽ പങ്കെടുക്കുന്നു. പുരുഷ വിഭാഗത്തിൽ അമിത് പൻഗാൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയാണ്.

2021ലെ എ‌എസ്‌ബി‌സി ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻ‌ഷിപ്പിൽ 52 കിലോഗ്രാം പുരുഷ വിഭാഗ ഫൈനലിൽ നിലവിലെ ഒളിമ്പിക്സ് ചാമ്പ്യൻ സോയ്‌റോവ് ഷഖോബിദിനെതിരായ പോരാട്ടത്തിൽ വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന താരമാണ് അമിത് പൻഗാൽ. പക്ഷേ ടോക്കിയോ ഒളിമ്പിക്‌സിൽ അമിത് പൻഗാൽ മെഡൽ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also:- രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താം!

2012 ലണ്ടൻ ഒളിമ്പിക്സിൽ മേരി ഇന്ത്യക്കായി വെങ്കല മെഡൽ നേടിയിരുന്നു. ലണ്ടനിൽ ഇന്ത്യക്ക് നാലാമത്തെ മെഡലാണ് മേരി സമ്മാനിച്ചത്. മൂന്നാമത്തെ വെങ്കലവും. ചരിത്രത്തിലാദ്യമാണ് ഇന്ത്യക്ക് ഒരു ഒളിമ്പിക്സിൽ നാല് മെഡൽ ലഭിക്കുന്നത്. വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം മത്സരിക്കുന്നത്. ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സിൽ മെഡൽ നേടിയിട്ടുള്ള ഏക വനിതാ ബോക്സ്ർ കൂടിയാണ് മേരി കോം. അതിനാൽത്തന്നെ ഇന്ത്യയുടെ എല്ലാ കണ്ണുകളും മേരി കോമിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button