തിരുവനന്തപുരം: പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസനത്തിനുള്ള ഫണ്ട് പോകുന്നത് സിപിഎമ്മിലെ മറ്റ് ജാതികളിലെ കുടുംബങ്ങളിലേക്കാണ്. ഇല്ലാത്ത കല്യാണങ്ങളുടെ പേരിലും വിദ്യാഭ്യാസ മുറിയുടേയും മറവില്‍ കോടികള്‍ തട്ടുന്നു. ആദിവാസി ക്ഷേമം അങ്ങനെ അട്ടിമറിക്കുന്നു. കേരളത്തില്‍ ഒരുതുണ്ടു ഭൂമിയില്ലാതെ 34,000 ആദിവാസി കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇവര്‍ക്കൊന്നും സഹായം കിട്ടുന്നില്ല.
സംസ്ഥാനത്തെ ജനസംഖ്യയുടെ 1.28 ശതമാനം മാത്രമുള്ള ആദിവാസികള്‍ക്കു വേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടികളാണ് മുടക്കുന്നത്. വനാവകാശ നിയമപ്രകാരം ഭൂമി പതിച്ചു കിട്ടാതെ വലയുന്നത് 34,000 ത്തിലധികം ആദിവാസി കുടുംബങ്ങളാണ്. ഇതിനു കാരണം പട്ടികവര്‍ഗ,വനം, തദ്ദേശ വകുപ്പുകളുടെ അനാസ്ഥയാണെന്നാണ് ആരോപണം. നിയമപ്രകാരം ഭൂമിയുടെ കൈവശാവകാശ രേഖ ലഭിച്ചത് ഇതുവരെ 26,600 പേര്‍ക്കു മാത്രം.
സര്‍ക്കാര്‍ കണക്കില്‍ ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ 7,173 മാത്രമാണ്. ഇതിന് പിന്നിലും തട്ടിപ്പുണ്ടെന്നാണ് വിലയിരുത്തല്‍.രാജ്യത്ത് ഏറ്റവും കുറവ് ആദിവാസി ജനസംഖ്യയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇതിനിടെ എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.
പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കുളള വിദ്യാഭ്യാസ മുറി, വിവാഹ സഹായം തുടങ്ങിയ ഫണ്ടുകള്‍ ക്ലര്‍ക്കായിരുന്ന രാഹുലിന്റെ നേത്യത്വത്തില്‍ തട്ടിയെടുത്തെന്നാണ് കേസ്. ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. പിന്നോക്ക വിഭാഗത്തിനുള്ള 75 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
Post Your Comments