ദില്ലി: ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഡ്യുക്കാറ്റിയുടെ മൾട്ടിസ്ട്രാഡ വി4 മോട്ടോർസൈക്കിളിന്റെ പ്രീ ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു. ഡ്യുക്കാറ്റി ഡീലർഷിപ്പുകളിൽ ഒരു ലക്ഷം രൂപ നൽകി അഡ്വഞ്ചർ ടൂറർ ബുക്ക് ചെയ്യാമെന്ന് കമ്പനി തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ അറിയിച്ചു. മൾട്ടിസ്ട്രാഡ വി4, മൾട്ടിസ്ട്രാഡ വി4 എസ് എന്നീ രണ്ട് വേരിയന്റുകളാണ് ഇന്ത്യൻ വിപണിയിലെത്തുക.
ഈ രണ്ടു വേരിയന്റുകളും 1,158 സിസി, വി4 സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ഹൃദയം. 10,000 ആർപിഎമ്മിൽ 168 ബിഎച്ച്പി കരുത്തും 8,750 ആർപിഎമ്മിൽ 125 എൻഎം ടോർക്കും പരമാവധി ഉൽപ്പാദിപ്പിക്കും. മുന്നിലും പിന്നിലും റൈഡർ അസിസ്റ്റൻസ് റഡാർ സംവിധാനം ഇറ്റാലിയൻ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ വിവിധ സവിശേഷതകളിൽ ഉൾപ്പെടുന്നു.
Read Also:- സമ്മർദ്ദം കുറയ്‌ക്കാൻ ഡാർക്ക് ചോക്ലേറ്റ്
വാഹനത്തിന്റെ വില, വേരിയന്റുകൾ, വാഹനത്തിന്റെ മറ്റ് വിവരങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വിപണി അവതരണ സമയത്ത് കമ്പനി പുറത്തുവിടും. അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന് 20 ലക്ഷം മുതൽ 22 ലക്ഷം വരെ എക്സ് ഷോറൂം വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യൂ ആർ 1250ജിഎസ് സീരിസായിരിക്കും മൾട്ടിസ്ട്രാഡ വി4ന്റെ എതിരാളി.
Post Your Comments