Latest NewsNewsIndia

‘അവരെ ചെരുപ്പ് കൊണ്ടടിച്ച് ഓടിക്കണം’: പ്രധാനമന്ത്രിയെയും അമിത് ഷായെയും അധിക്ഷേപിച്ച് കോൺഗ്രസ് എം എൽ എ

ജയ്പൂര്‍: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം‌എൽ‌എ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അധിക്ഷേപിച്ച് രാജസ്ഥാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ ഗണേഷ് ഘോഗ്ര. ഇരുവരെയും ചെരുപ്പ് കൊണ്ടടിക്കണമെന്നാണ് ഇയാൾ പറയുന്നത്. ജയ്പൂരില പാര്‍ട്ടി പരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘നമ്മുടെ ഗവർണർ ബിജെപിയുടെ ഒരു പിമ്പാണ്, കോൺഗ്രസ് നേതാക്കൾ സാധാരണക്കാർക്കൊപ്പം നിൽക്കുന്നു. ഇന്ന് വിലക്കയറ്റം ഉയരുകയാണ്, പെട്രോളിന്റെ വില, ഗ്യാസിന്റെ വില, ഡീസലിന്റെ വില. അങ്ങനെ നീളുന്നു. വിലക്കയറ്റം സാധാരണക്കാരെ തകർത്തിരിക്കുന്നു. കോൺഗ്രസ് എം‌എൽ‌എ ഘോഗ്ര. നമ്മള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് പോലും ചോര്‍ത്തുകയാണ്. ആര്‍ക്കാണ് ഇത്രയും നീചമായ പ്രവൃത്തി ചെയ്യാനാകുക? മോദിയ്ക്കും അമിത് ഷായ്ക്കും മാത്രമെ ഇതൊക്കെ പറ്റൂ. അവരെ ചെരുപ്പ് കൊണ്ടടിച്ച് ഓടിക്കണം,’ ഘോഗ്ര പറഞ്ഞു.

Also Read:പത്രസമ്മേളനത്തിൽ ദരിദ്രർക്ക് വാടക നൽകാമെന്ന വാഗ്ദാനം പാലിച്ചില്ല: കെജ്‌രിവാളിനെ നിർത്തി പൊരിച്ച് കോടതി

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം. 2019ലാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button