ബീജിംഗ്: ചൈനയിലെ സിന്‍ജിയാങ് മേഖലയിലുള്ളത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തടങ്കല്പാളയമെന്ന് റിപ്പോര്‍ട്ട്. 220 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന തടങ്കല്‍പാളയത്തിന് വത്തിക്കാന്‍ സിറ്റിയുടെ ഇരട്ടി വലിപ്പം വരും. ഇതിന്റെ ചില ഭാഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സിന്ജിയാങിലേയ്ക്ക് സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത യാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച അസോസിയേറ്റഡ് പ്രസ് ജേര്‍ണലിസ്റ്റുകളാണ് തടങ്കല്‍പാളയത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഉറുംകി നമ്പര്‍ 3 ഡിറ്റന്‍ സെന്ററിനെ ലോകത്തിലെ ഏറ്റവും വലിയ തടങ്കല്പാളയമാണെന്നാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടെ 10,000ത്തോളം ആളുകളെ പാര്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് സൂചന.
സിന്‍ജിയാങില്‍ ഏകദേശം 11 ദശലക്ഷത്തോളം ഉയിഗുറുകള്‍ താമസിക്കുണ്ടെന്നും ഇവരെ ലക്ഷ്യമിട്ടാണ് തടങ്കല്‍പാളയം നിര്‍മ്മിച്ചതെന്നും നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഭീകരതയ്ക്കെതിരായ യുദ്ധത്തിന്റെ ഭാഗമായാണ് തടങ്കല്‍പാളയങ്ങള്‍ നിര്‍മ്മിക്കുന്നതെന്നാണ് ചൈനയുടെ ന്യായീകരണം. എന്നാല്‍, വിദേശയാത്ര നടത്തിയതിനും മതപരമായ പരിപാടികളില്‍ പങ്കെടുത്തതിനുമെല്ലാം നിരപരാധികളായ ആളുകളെ പലപ്പോഴും തടങ്കല്‍പാളയങ്ങളില്‍ പാര്പ്പിച്ചിട്ടുണ്ടന്ന് ഗവേഷകര്‍ പറയുന്നു. 2019ല്‍ ദബാങ്ചെങിലെ ഈ കേന്ദ്രത്തില്‍ ഒരു മൈല്‍ നീളമുള്ള ഒരു പുതിയ കെട്ടിടം കൂടി നിര്‍മ്മിച്ചതായാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
Post Your Comments