KeralaLatest NewsNews

റമീസിന്റെ മരണത്തിൽ ദുരൂഹത, മരണം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കവേ: റമീസിനെ ഭയന്നിരുന്നവർ ആരൊക്കെ?

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിൽ ദുരൂഹതയെന്ന് റിപ്പോർട്ട്. മൂന്നുനിരത്തു സ്വദേശി റമീസ് ഇന്നലെ കണ്ണൂർ അഴീക്കോട് ഉണ്ടായ വാഹനാപകടത്തിൽ ആണ് മരിച്ചത്. റമീസ് ഓടിച്ചിരുന്നത് അർജുൻ ആയങ്കിയുടെ ബൈക്ക് ആണെന്ന് റിപ്പോർട്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കവെയാണ് അപ്രതീക്ഷിത മരണം.

കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകണമെന്ന് കാട്ടി കസ്റ്റംസ് റമീസിനു നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപകടമരണം. സ്വർണക്കടത്ത് കേസിൽ കസ്റ്റംസിനോട് റമീസ് വെളിപ്പെടുത്തലുകൾ നടത്തുമോയെന്ന് ഭയന്ന് റമീസിനെ ആരെങ്കിലും കൊലപ്പെടുത്തിയതാണോയെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് റെയ്ഡ് നടത്തിയെങ്കിലും റെയ്ഡിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Also Read:ഇന്ത്യയിൽ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നൽകി യുഎഇ : നിബന്ധനകൾ ഇങ്ങനെ

ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റമീസിന്റെ വാരിയെല്ലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button