Latest NewsKeralaNews

കേരള ബാങ്കിന്റെ ചെയര്‍മാനായി തില്ലങ്കേരിയെ നിയമിക്കും : സിപിഎമ്മിനെതിരെ രൂക്ഷപരിഹാസവുമായി ബിജെപി നേതാവ്

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസോടെ സഹകരണ ബാങ്കുകള്‍ വഴി സിപിഎം സോഷ്യലിസം നടപ്പിലാക്കി തുടങ്ങി

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസോടെ സഹകരണ ബാങ്കുകള്‍ വഴി സിപിഎം സോഷ്യലിസം നടപ്പിലാക്കി തുടങ്ങിയെന്ന് ബി.ജെ.പി നേതാവ് പി.ആര്‍ ശിവശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഏതാണ്ട് 63 ദിവസം കഴിഞ്ഞപ്പോഴേക്കും കമ്മ്യൂണിസം നടപ്പാക്കിത്തുടങ്ങിയെന്ന് അദ്ദേഹം പരിഹസിച്ചു.

Read Also : സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുകള്‍ വന്നു തുടങ്ങിയതായി മുഖ്യമന്ത്രി

ഇതിന്റെ ആദ്യപടിയായി സോഷ്യലിസം കരുവന്നൂര്‍ സഹകരണ ബാങ്കുവഴി നടപ്പിലാക്കുന്നു. കേരളാ ബാങ്കിന്റെ ചെയര്‍മാനായി സഖാവ് തില്ലങ്കേരിയെ കൂടി നിയമിച്ച് കള്ളക്കടത്തും പൊട്ടിക്കലും നിയമപരമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അറിയുന്നു. ഇതിന്റെ ഭാഗമായി കള്ളക്കടത്തും, പൊട്ടിക്കലും ഫെഡറല്‍ വ്യവസ്ഥയില്‍ സ്റ്റേറ്റ് സബ്ജക്ട് ആയി പ്രഖ്യാപിക്കണമെന്നും സംസ്ഥാന നിയമസഭാ ഏകകണ്ഠമായി ഇത് ആവശ്യപ്പെടുമെന്ന് വാര്‍ത്തയുണ്ടെന്നും ശിവശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button